അല്പം ചടച്ചുള്ള
നിൻ, ദേഹമോർത്തെന്റെ
ചിത്തം തുടിക്കുന്നനേരം
സ്വർഗ്ഗത്തിലേയ്ക്കുള്ള
വാതിൽ തുറന്നു വ-
ന്നെത്താൻ നിനക്കില്ല ഭാവം..
ശില്പം കണക്കാണു
രൂപം;തവാ,നന്ദ-
നൃത്തം കൊതിച്ചാണു വാസം..
നിത്യം കടാക്ഷം
ലഭിയ്ക്കാൻ തപംചെയ്ത-
വർഷം പൊലിഞ്ഞെന്നു മാത്രം..
നാരിക്കു വേണം
നരൻ; നമ്മ,ളന്ത്യത്തി-
ലാറി,ത്തണുത്തങ്ങു പോകും..
ഏറെക്കഴിഞ്ഞാൽ
ലഭിക്കാത്ത ഭോജ്യങ്ങ-
ളാശിക്കിലിന്നേ കിടയ്ക്കും...
ആനന്ദ മാർഗ്ഗം
തെളിഞ്ഞി,ങ്ങിരിക്കുമ്പൊ-
ളാതങ്ക,മെന്തിന്നു ദേവീ..
മാരന്റെ വേഷത്തി-
ലിന്നു ഞാൻ വന്നങ്ങു-
ചേരാൻ ക്ഷണിക്കു നീ റാണീ...
--(---
ടി യൂ അശോകൻ
----------------------------------
*No part or full text of this literary work may be re produced
in any form without prior permission from the author
--------------------------------------------------------------
നിൻ, ദേഹമോർത്തെന്റെ
ചിത്തം തുടിക്കുന്നനേരം
സ്വർഗ്ഗത്തിലേയ്ക്കുള്ള
വാതിൽ തുറന്നു വ-
ന്നെത്താൻ നിനക്കില്ല ഭാവം..
ശില്പം കണക്കാണു
രൂപം;തവാ,നന്ദ-
നൃത്തം കൊതിച്ചാണു വാസം..
നിത്യം കടാക്ഷം
ലഭിയ്ക്കാൻ തപംചെയ്ത-
വർഷം പൊലിഞ്ഞെന്നു മാത്രം..
നാരിക്കു വേണം
നരൻ; നമ്മ,ളന്ത്യത്തി-
ലാറി,ത്തണുത്തങ്ങു പോകും..
ഏറെക്കഴിഞ്ഞാൽ
ലഭിക്കാത്ത ഭോജ്യങ്ങ-
ളാശിക്കിലിന്നേ കിടയ്ക്കും...
ആനന്ദ മാർഗ്ഗം
തെളിഞ്ഞി,ങ്ങിരിക്കുമ്പൊ-
ളാതങ്ക,മെന്തിന്നു ദേവീ..
മാരന്റെ വേഷത്തി-
ലിന്നു ഞാൻ വന്നങ്ങു-
ചേരാൻ ക്ഷണിക്കു നീ റാണീ...
--(---
ടി യൂ അശോകൻ
----------------------------------
*No part or full text of this literary work may be re produced
in any form without prior permission from the author
--------------------------------------------------------------
ആനന്ദലബ്ധിക്കിനിയെന്തു വേണം..
ReplyDeleteചാരത്തു തന്നെ ഞാനുണ്ട് ഭവാനിന്നു
ReplyDeleteകാണ്മതില്ലേ മമ രൂപം?
പാരം വളർന്ന തവ പ്രേമാനുഭൂതിയാ-
ലാർദ്രമീ മാനസം ധന്യം
നല്ലൊരു കവിത.പ്രേമാർദ്രമായ വരികൾ.
ശുഭാശംസകൾ സർ...
ആനന്ദമാര്‍ഗമോതുന്ന കവിത
ReplyDeleteThadichikaleyanu ishtam...alle..?
ReplyDeleteThadichikaleyanu ishtam...alle..?
ReplyDeleteആനന്ദമാര്‍ഗ്ഗം.....
ReplyDeleteനിത്യം കടാക്ഷം ലഭിയ്ക്കാൻ
ReplyDelete