Friday, November 18, 2011

മുല്ലപ്പെരിയാർ...എന്തെങ്കിലും ഉടനടി ചെയ്യുക...

ഇടുക്കിയില്‍ ഇന്നു വെളുപ്പിനു രണ്ടു തവണ ഭൂചലനമുണ്ടായതും മുല്ലപ്പെരിയാര്‍ ഡാമിന്റെ വിള്ളലുകള്‍ വികസിച്ചതും ചോര്‍ച്ച വര്‍ദ്ധിച്ചതും ആരും അറിഞ്ഞില്ലേ.......

ഭൂലോകത്തുള്ള സകലതിനേക്കുറിച്ചും നിത്യേന ബ്ളോഗെഴുതുന്നവരാരും(ഒരു നിരക്ഷരനൊഴിച്ചു) ഈ വിഷയത്തില്‍ ഇതുവരെ ഒന്നും മിണ്ടിക്കണ്ടില്ല.....

അതോ ആശങ്കവേണ്ടെന്ന തിരുവെഴുത്തില്‍ വിശ്വസിച്ച്‌ എല്ലാവരും ഒട്ടകപ്പക്ഷികളായോ.....

ഒരു നെടുവീര്‍പ്പെങ്കിലും അയച്ച് അതിവിലക്ഷണമായ ഈ അനന്തമൗനത്തിനൊരറുതി വരുത്തിക്കൂടേ.......

എന്തെങ്കിലും സംഭവിച്ചാല്‍ ഒഴുകിയൊടുങ്ങുന്നതു മൂന്നു ജില്ലകളിലെ മുഴുവന്‍ ജനങ്ങളുമാണു......

-0-

9 comments:

  1. ഹൈക്കോർട്ടിന്റെ നാലാം നിലയിൽ വരെ വെള്ളം കയറുമെന്ന് അതിശയോക്തി കലർത്തി ആരോ പറഞ്ഞതാകാം. പക്ഷെ, ഞാനത് മുഖവിലയ്ക്കെടുക്കുന്നു. ഹൈക്കോർട്ടിന്റെ പരിസരത്ത് മൂന്ന് നില വരെ കയറാവുന്ന ഒരു കെട്ടിടത്തിലാണ് എന്റെ താമസം. മൂന്നാം നിലയിൽ കുറച്ച് ഫ്ലോട്ടിങ്ങ് സംവിധാനങ്ങൾ സംഘടിപ്പിച്ച് വെക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ കെട്ടിടത്തിലും അടുത്ത പരിസരത്തുള്ള കുറച്ച് പേർക്കും ഒരു രക്ഷാശ്രമം നടത്താൻ ഉപകരിച്ചെന്ന് വരും. ഇപ്പറഞ്ഞതൊക്കെ, വെള്ളം പൊങ്ങിവരുമ്പോൾ ഈ കെട്ടിടത്തിൽത്തന്നെ ഉണ്ടായാൽ മാത്രമേ പ്രയോജനപ്പെടൂ. അല്ലെങ്കിൽ മറ്റനേകം ജനങ്ങൾക്കൊപ്പം ഒഴുകിയൊലിച്ച്... :)

    ഈ വരികൾ വായിക്കുന്നവർക്ക് ‘ഇയാൾക്ക് ഭ്രാന്തായിപ്പോയി’ എന്ന് തോന്നിയേക്കാം. ശരിയല്ലെന്ന് ഞാനും വാദിക്കുന്നില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ എന്തുകൊണ്ടോ, ജീവൻ നഷ്ടപ്പെടാൻ പോകുന്നവന്റെ ഒരു വിഭ്രാന്തി വന്നുഭവിച്ചിട്ടുണ്ട്.

    ReplyDelete
  2. കാലിക പ്രസക്തവുമായ ഇത്തരം കാര്യങ്ങള്‍ ജനശ്രദ്ധയില്‍ പെടുതെണ്ടത് ആവശ്യം തന്നെ. ഏറിയ പങ്കു ബ്ലോഗേഴ്സ് പോലും ഇതിനെ കുറിച്ച് ബോധവാന്മാരല്ല എന്ന് തോന്നുന്നു

    ReplyDelete
  3. താങ്കളുടെ ഉൽക്കണ്ഠയിൽ ഞാനും പങ്ക് ചേരുന്നു. ഇതേപറ്റി എഴുതണമെന്നുണ്ട്.

    ReplyDelete
  4. തീര്‍ച്ചയായും എഴുതും .
    ഒരു യാഥാര്‍ത്ഥ്യം മുന്നിലുണ്ടു്
    മുല്ലപ്പെരിയാര്‍ പൊട്ടുമ്പോഴും
    വീണവായിക്കുന്ന ചക്രവര്‍ത്തിമാര്‍
    നമ്മുടെ നാട്ടിലുണ്ടാകുമെന്നതു്.

    ReplyDelete
  5. തീര്‍ച്ചയായും.താങ്കളുടെ നിര്‍ദേശം ഞാന്‍ മാനിക്കുന്നു.
    എഴുതാന്‍ താമസിച്ചുപോയി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  6. എല്ലാവരും പറയുമ്പോള്‍ എന്തെങ്കിലും മാറ്റം ഉണ്ടാകാതിരിക്കില്ല ..എന്ന് പ്രതീക്ഷിക്കാം ..

    ReplyDelete
  7. കണ്ണു തുറക്കട്ടെ ഭരണ കൂടങ്ങളും മാന്യ മഹാ ജനങ്ങളും ...

    ReplyDelete
  8. sir Iam sameera p.p ,got DREU award 2011 for my poem (oru pen kavithayude piravi ) I have started ablog PIRAVI with blog id sameerappcbt.blogspot .com your friend MR VENKIDESWARAN Mailed me you can able to help me to deliver my blog in a nice manner .

    ReplyDelete
  9. sir Iam sameera p.p ,got DREU award 2011 for my poem (oru pen kavithayude piravi ) I have started ablog PIRAVI with blog id sameerappcbt.blogspot .com your friend MR VENKIDESWARAN Mailed me you can able to help me to deliver my blog in a nice manner .

    ReplyDelete