ബലവാനായ എനിക്ക് ഇപ്പോഴുള്ള ഇടം പോരാ. ദുർബ്ബലനായ നിന്റെ ഇടം എനിക്കു തരിക. അല്ലെങ്കിൽ ഞാൻ അതെടുക്കും....!വികസന കോൺഗ്രസ്സ് എന്ന പോസ്റ്റർ കണ്ടപ്പോൾ ഇങ്ങനെ കുറിക്കാനാണു തോന്നിയത്. ആഗോളവൽക്കരണാനന്തരമുള്ള എല്ലാ വികസനങ്ങളേയും വിശദീകരിക്കാൻ ഈ വാചകങ്ങൾ മാത്രം മതിയാകും. അല്ലെങ്കിൽ, സർവ്വേകളും പഠനങ്ങളും നിരന്തരം നടത്തുന്നവർ, വികസനം വഴിയാധാരമാക്കിയ പുറമ്പോക്കിൽ നിന്നുപോലും പറിച്ചെറിയപ്പെട്ട ഗതികിട്ടാപ്രേതം കണക്കലയുന്ന മനുഷ്യ ജന്മങ്ങളേക്കുറിച്ച് ജനപക്ഷത്തു നിന്നുകൊണ്ട് ഒരു പഠനം നടത്തി നോക്കൂ...
എന്തുകൊണ്ടെന്തുകൊണ്ടെന്ന് ആരോട് ചോദിക്കണമെന്നറിയാതെ എന്തൊക്കെയാണിനി വരാൻ പോകുന്നതെന്നറിയാതെ കോരനും അമ്മയും കുഞ്ഞിച്ചിരുതയും കൂരകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുമ്പോൾ അവരുടെ തലക്കു മുകളിലെ ആകാശത്തിലൂടെ പറക്കാൻ വാർഡു തോറും വിമാനത്താവളം !!
ഇതാണു ശരിക്കുള്ള വികസനം ....!!!
ബലേ ഭേഷ്....!
ആനന്ദമാർഗ്ഗം തെളിഞ്ഞേ കിടക്കുമ്പൊ-
ളാരാന്റെ ദു:ഖം നമുക്കിന്നു സ്വർഗ്ഗം..
ആളുന്ന തീയിൽ പിടക്കുന്നവർക്കു മേ-
ലാകാശ മാർഗ്ഗേ ഗമിക്കാൻ തിടുക്കം...
--(---
ടി യൂ അശോകൻ
ബലവാനായ എനിക്ക് ഇപ്പോഴുള്ള ഇടം പോരാ. ദുർബ്ബലനായ നിന്റെ ഇടം എനിക്കു തരിക. അല്ലെങ്കിൽ ഞാൻ അതെടുക്കും...
ReplyDeleteഇതുതന്നെയാണ് മനസ്സിലിരുപ്പ്.
സൂര്യനിലേക്കാണടുത്തുള്ള യാത്രയെ-
ReplyDeleteന്നാരോ പറയുന്നു, പേരു ഞാൻ നല്കുന്നു.
വികസനം..
ReplyDeleteവികസനവാദികള്‍ക്ക് മനുഷ്യത്വം കുറവാണ്
ReplyDeleteമേലാകാശ മാര്‍ഗ്ഗേ ഗമിക്കാന്‍ തിടുക്കം.
ReplyDeleteഅതൊരു ഗമ തന്നെയല്ലേ!
ആശംസകള്‍