ഉത്തുംഗമാകും ഫണാഗ്രേ, തിളങ്ങുന്ന-
സർപ്പമാണിക്യം വഹിക്കും ഭുജംഗമേ,
കൊത്തുവാൻ മാത്രം പഠിക്കാതെ മൂകനായ്
പത്തിയും താഴ്ത്തിക്കിടപ്പു നീ നിന്ദ്യനായ്.
നൃത്തം ചവിട്ടുന്ന വേതാളശക്തിതൻ
നഗ്നതക്കാഴ്ചയിൽ ലോകം മയങ്ങവേ,
അത്ഭുതം കാട്ടാൻ കരുത്തുള്ള വർഗ്ഗത്തി-
നുത്തമൻ നീയും മെരുങ്ങിക്കിടക്കയോ...
പച്ചിലക്കാഴ്ചകൾ മങ്ങുന്നിടത്തവർ-
വെച്ചിരിക്കുന്ന മൺപുറ്റിൻ തണുപ്പിൽ നീ
ചുറ്റിപ്പതുങ്ങിക്കിടക്കാതെ,ചുറ്റിലും-
കത്തുന്ന ജീവിതം കണ്ടെഴുന്നേൽക്കുവിൻ...
നാഗദോഷംഭയ,ന്നേകുന്ന നൂറിലും-
പാലിലും ലക്ഷ്യം മറക്കാതിരിക്കുവിൻ..
വിഭ്രമിപ്പിക്കും നിറങ്ങളാൽ തീർക്കുന്ന-
സർപ്പക്കളത്തിൽ കടക്കാതിരിയ്ക്കുവിൻ...
ക്ഷുദ്രമന്ത്രങ്ങൾ കുറി,ച്ചവർ നീട്ടുന്ന
പത്രത്തിലേയ്ക്കു നീ നോക്കാതിരിക്കുവിൻ...
അന്യവർഗ്ഗങ്ങൾക്കു ചൂഷണം സാദ്ധ്യമാ-
ക്കുന്ന നിൻ മന്ദതയ്ക്കന്ത്യം കുറിക്കുവിൻ...
വിജ്രുംഭിതാശയൻ നീ ധരിക്കുന്നൊരാ-
സ്വപ്നമാണിക്യത്തിളക്കം ഗ്രഹിക്കുവിൻ..
കാളകൂടം കൊണ്ടു മാത്രം നശിക്കുന്ന
വേതാള വർഗ്ഗം തിമിർക്കുന്ന വേളയിൽ
പാമ്പിന്റെ ജന്മം കഴിക്കുന്ന നീ, വർഗ്ഗ-
ദോഷം വരുത്താ,തെഴുന്നേറ്റു നിൽക്കുവിൻ...
കാവുകൾക്കെന്നും വിളക്കു വെയ്ക്കുന്നവർ-
ക്കായി നീ വേഗം ഫണംവിരിച്ചാടുവിൻ..
നിർദ്ദയം നീ, ജന്മ ശത്രുവിൻ മൂർദ്ധാവി-
ലുഗ്രകാകോളം നിറ,ച്ചാഞ്ഞുകൊത്തുവിൻ.....!
--0--
ടി യൂ അശോകൻ
--------------------------------------------------------------------------------
Re Posting
---------------------------------------------------------------------------------
*No part or full text of this literary work may be reproduced
in any form without prior permission from the author.
----------------------------------------------------------------------------------
ഇത് മുമ്പ് വായിച്ച് അഭിപ്രായവുമെഴുതിയതായിരുന്നല്ലോ.
ReplyDeleteഅന്നത്തെ കമന്റ് എവിടെപ്പോയിക്കാണും?
ചില തിരുത്തലുകളോടെയുള്ള പുന:പ്രസിദ്ധീകരണമാണിത്.പഴയത്, ആ രൂപത്തിൽ തന്നെ അവിടെയുണ്ട്....
Deleteഎന്റെ വരികൾ വായിക്കുന്നതിലും അഭിപ്രായം പറയുന്നതിലും ശ്രീ അജിത്തിനോട് എനിക്കുള്ള നന്ദിയും സ്നേഹവും ഇതോടൊപ്പം അറിയിക്കട്ടേ.....
ആശംസകള്
ReplyDeleteഇത്തരത്തിൽ വൃത്തബദ്ധമായ കവിത വായിക്കാൻ സാധിക്കുന്നതുതന്നെ ഒരു മഹാഭാഗ്യം. ഞാൻ സ്നേഹിച്ച കവിത വേരറ്റുപോയിട്ടില്ല എന്നതിൽ സന്തോഷം.
ReplyDelete
ReplyDeleteനന്ദി....
തങ്കപ്പന്‍ ചേട്ടനും
ശ്രീ മധുസൂദനനും
Great. I am now seeing things in a more intense way.. The snake can be an imagery for the Mind, or Will Power, or the longing or thirst for justice... which is lying silent and inactive, which is really capable of action. And the poet is tuning out the real power within self itself... Yes, The lines directly goes to this direction.... Great.
ReplyDeleteAjith
THANKS AJITH....THANKS...!
ReplyDeleteBetMGM: The First online sportsbook in the US - KTNV
ReplyDeleteBetMGM is launching its first sportsbook 충청남도 출장안마 in the US this week. It 용인 출장안마 launched 충청북도 출장마사지 their first online sports betting app in the US, 과천 출장샵 joining the 경상북도 출장마사지 first online