Saturday, June 8, 2013

പ്രണയ കാലം


എത്രയോ നേരമായ്‌
നിൻ മുഖപ്പൂവിന്റെ
മുഗ്ദ്ധസൗന്ദര്യം
നുകർന്നിരിക്കുന്നു ഞാൻ..
ഇ പ്രപ,ഞ്ചാനന്ദ-
വാഹിനീതൻ പ്രവാ-
ഹത്തിൽ, ദലം പോ-
ലൊലിച്ചു പോകുന്നു ഞാൻ...

ഗ്രീഷ്മവാനം പോൽ
ജ്വലിക്കുമെൻ പ്രേമത്തി-
നാത്മഭാവം നീ
ഗ്രസിച്ചെന്നിലാളവേ..
പുല്ലും പുഴുക്കളും
മാത്രമ,ല്ലിപ്പുഴ-
യല്ല, കാലം പോലു-
മില്ലാതെ,യായപോൽ..

ഒന്നും നിനയ്ക്കുവാ-
നാവാ,തുറങ്ങാതെ
നിന്മടിത്തൊട്ടിലിൽ
ചാ,ഞ്ഞലിഞ്ഞീടവേ,
സൃഷ്ടി തൻ കുമ്പിളിൽ
പൊട്ടിക്കിളിർത്തൊരാ
രക്തരൂപം വീ-
ണ്ടെടുക്കുന്നു മെല്ലെ ഞാൻ...

           --(---

ടി.  യൂ. അശോകൻ
-------------------------
*No part or full text of this literary work may be reproduced
in any form without prior permission from the author.
-----------------------------------------------------------------

5 comments:

  1. പൊട്ടിക്കിളിര്‍ത്തൊരാ രക്തരൂപത്തിലേയ്ക്ക് മനം കൊണ്ട് മടക്കം

    ReplyDelete
  2. മനോഹരമായ വരികളില്‍
    കവി പാടിയപോലെ
    പുല്ലും പുഴുക്കളും
    മാത്രമ,ല്ലിപ്പുഴ-
    യല്ല, കാലം- പോലും
    പ്രതിബിംബിക്കുന്നു

    ReplyDelete
  3. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  4. മനോഹരമായ കവിത.

    ശുഭാശംസകൾ....

    ReplyDelete